×

البقرة

ആയത്ത് 104

അൽ-മുഖ്തസർ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَقُولُوا۟ رَٰعِنَا وَقُولُوا۟ ٱنظُرْنَا وَٱسْمَعُوا۟ ۗ وَلِلْكَـٰفِرِينَ عَذَابٌ أَلِيمٌ ﴿١٠٤﴾

ഏറ്റവും നല്ല പദങ്ങൾ തിരഞ്ഞെടുത്ത് കൊണ്ട് (അഭിസംബോധന ചെയ്യാൻ) അല്ലാഹു മുഅ്മിനുകളെ ഉണർത്തിക്കൊണ്ട് പറയുന്നു: ഹേ: മുഅ്മിനുകളേ, നിങ്ങൾ (നബിയോട്) റാഇനാ - ഞങ്ങളെ പരിഗണിക്കണം - എന്ന് പറയരുത്. കാരണം യഹൂദികൾ നബി (ﷺ)യെ അഭിസംബോധന ചെയ്യുമ്പോൾ അതിനെ മാറ്റിമറിച്ച് വിഡ്ഢി എന്നർത്ഥം ഉദ്ദേശിച്ചു കൊണ്ട് മോശമായ രൂപത്തിൽ ആ പദം ഉപയോഗിക്കാറുണ്ട്. ഈ വാതിൽ കൊട്ടിയടക്കാൻ ആ പദം ഉപയോഗിക്കുന്നത് അല്ലാഹു വിലക്കുകയും പകരം ഉൻളുർനാ (ഞങ്ങളെ ശ്രദ്ധിച്ചാലും. താങ്കൾ പറയുന്നത് ഞങ്ങൾ ശ്രദ്ധിക്കും) എന്ന് പറയാൻ കൽപ്പിക്കുകയും ചെയ്യുന്നു. ആ പദത്തിൽ മറ്റു മോശമായതൊന്നുമില്ല. ആ ആശയം എത്തിക്കാൻ അത് മതിയാവുകയും ചെയ്യും.അല്ലാഹുവിൽ അവിശ്വസിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.