അൽ-മുഖ്തസർ
وَلَوْ أَنَّهُمْ ءَامَنُوا۟ وَٱتَّقَوْا۟ لَمَثُوبَةٌ مِّنْ عِندِ ٱللَّهِ خَيْرٌ ۖ لَّوْ كَانُوا۟ يَعْلَمُونَ ﴿١٠٣﴾
യഹൂദികൾ യഥാവിധി അല്ലാഹുവിൽ വിശ്വസിക്കുകയും അവൻറെ കൽപ്പനകളനുസരിച്ചും പാപം വെടിഞ്ഞും അവനെ സൂക്ഷിച്ചുജീവിച്ചിരുന്നെങ്കിൽ അല്ലാഹുവിങ്കൽ നിന്ന് ലഭിക്കുന്ന പ്രതിഫലം എത്രയോ ഉത്തമമാകുന്നു. അവരുടെ നിലവിലെ സ്ഥിതിയെക്കാൾ എത്രയോ മഹത്തരമാണത്. അവർക്കുപകാരപ്പെടുന്നത് അവർ മനസ്സിലാക്കിയിരുന്നെങ്കിൽ!