അൽ-മുഖ്തസർ
وَلَوْلَآ أَن ثَبَّتْنَـٰكَ لَقَدْ كِدتَّ تَرْكَنُ إِلَيْهِمْ شَيْـًٔا قَلِيلًا ﴿٧٤﴾
സത്യത്തിന് മേൽ നിന്നെ ഉറപ്പിച്ചു നിർത്തിക്കൊണ്ട് നാം നിൻ്റെ മേൽ ഔദാര്യം ചൊരിഞ്ഞില്ലായിരുന്നെങ്കിൽ നീ അൽപ്പം അവരിലേക്ക് ചാഞ്ഞു പോകാൻ ആവുകയും, അവർ മുന്നോട്ടു വെക്കുന്ന അഭിപ്രായങ്ങളിൽ നീ അവരോട് യോജിക്കുകയും ചെയ്യുമായിരുന്നു. അവരുടെ വഞ്ചനയുടെ കാഠിന്യവും, കടുത്ത തന്ത്രവും അത്രമാത്രമുണ്ട്.മാത്രമല്ല, അവർ അല്ലാഹുവിലും അവൻ്റെ ദീനിലും വിശ്വസിക്കണമെന്ന് നീ കഠിനമായി ആഗ്രഹിക്കുകയും ചെയ്യുന്നു. എന്നാൽ അവരിലേക്ക് ചാഞ്ഞു പോകുന്നതിൽ നിന്ന് നാം നിന്നെ സംരക്ഷിച്ചിരിക്കുന്നു.