അൽ-മുഖ്തസർ
وَإِن كَادُوا۟ لَيَفْتِنُونَكَ عَنِ ٱلَّذِىٓ أَوْحَيْنَآ إِلَيْكَ لِتَفْتَرِىَ عَلَيْنَا غَيْرَهُۥ ۖ وَإِذًا لَّٱتَّخَذُوكَ خَلِيلًا ﴿٧٣﴾
അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്ക് അവതരിപ്പിച്ചു തന്ന ഖുർആനിൽ നിന്ന് ബഹുദൈവാരാധകർ നിന്നെ തിരിച്ചു കളയാനായിരിക്കുന്നു. അവരുടെ ദേഹേഛകൾക്ക് യോജിക്കുന്നത് നീ നമ്മുടെ മേൽ കെട്ടിച്ചമക്കുന്നതിന് വേണ്ടിയാണത്. അവർ ഉദ്ദേശിച്ചത് നീ ചെയ്തു കൊടുത്താൽ അവർ നിന്നെ പ്രിയങ്കരനായി തിരഞ്ഞെടുക്കും.