×

الأنعام

ആയത്ത് 98

അൽ-മുഖ്തസർ

وَهُوَ ٱلَّذِىٓ أَنشَأَكُم مِّن نَّفْسٍ وَٰحِدَةٍ فَمُسْتَقَرٌّ وَمُسْتَوْدَعٌ ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَفْقَهُونَ ﴿٩٨﴾

അവനാകുന്നു ഒരു ആത്മാവിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചത്. നിങ്ങളുടെയെല്ലാം പിതാവായ ആദമിൻ്റെ ആത്മാവാകുന്നു അത്. നിങ്ങളുടെ പിതാവിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചതിലൂടെ നിങ്ങളുടെ സൃഷ്ടിപ്പ് അവൻ ആരംഭിച്ചിരിക്കുന്നു. ശേഷം അദ്ദേഹത്തിൽ നിന്ന് നിങ്ങളെയെല്ലാം അവൻ പടച്ചു. നിങ്ങൾക്ക് സങ്കേതമായി മാതാവിൻ്റെ ഗർഭപാത്രങ്ങളും, നിങ്ങൾക്ക് സൂക്ഷിപ്പുകേന്ദ്രമായി നിങ്ങളുടെ പിതാക്കളുടെ മുതുകുകളും അവൻ സൃഷ്ടിച്ചു. അല്ലാഹുവിൻ്റെ സംസാരം മനസ്സിലാക്കുന്ന ജനങ്ങൾക്ക് വേണ്ടി നാമിതാ നമ്മുടെ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) വിശദീകരിച്ചിരിക്കുന്നു.