×

الأنعام

ആയത്ത് 94

അൽ-മുഖ്തസർ

وَلَقَدْ جِئْتُمُونَا فُرَٰدَىٰ كَمَا خَلَقْنَـٰكُمْ أَوَّلَ مَرَّةٍ وَتَرَكْتُم مَّا خَوَّلْنَـٰكُمْ وَرَآءَ ظُهُورِكُمْ ۖ وَمَا نَرَىٰ مَعَكُمْ شُفَعَآءَكُمُ ٱلَّذِينَ زَعَمْتُمْ أَنَّهُمْ فِيكُمْ شُرَكَـٰٓؤُا۟ ۚ لَقَد تَّقَطَّعَ بَيْنَكُمْ وَضَلَّ عَنكُم مَّا كُنتُمْ تَزْعُمُونَ ﴿٩٤﴾

പുനരുത്ഥാനത്തിൻ്റെ നാൾ അവരോട് പറയപ്പെടും: ഇന്നേ ദിവസം നിങ്ങളിതാ നമ്മുടെ മുൻപിൽ ഒറ്റപ്പെട്ടവരായി വന്നിരിക്കുന്നു. നിങ്ങൾക്കൊപ്പം സമ്പാദ്യമോ അധികാരമോ ഒന്നുമില്ല. നാം നിങ്ങളെ ആദ്യതവണ സൃഷ്ടിച്ചതു പോലെ തന്നെ -നഗ്നപാദരും വിവസ്ത്രരും ചേലാകർമ്മം ചെയ്യാത്തവരുമായി- നിങ്ങൾ വന്നിരിക്കുന്നു. നാം നിങ്ങൾക്ക് നൽകിയതെല്ലാം ഒരു താൽപ്പര്യവും അവയോടില്ലാതെ, നിങ്ങളുടെ പിന്നിൽ -ഇഹലോകത്ത്- നിങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങളുടെ മദ്ധ്യസ്ഥരാണെന്ന് നിങ്ങൾ ജൽപ്പിച്ചിരുന്നവരെയൊന്നും നിങ്ങൾക്കൊപ്പം ഇന്നേ ദിവസം കാണാനില്ല. അവർ ആരാധനക്കുള്ള അർഹതയിൽ അല്ലാഹുവിൻ്റെ പങ്കാളികളാണെന്നാണല്ലോ നിങ്ങൾ ജൽപ്പിച്ചിരുന്നത്. ഇപ്പോൾ നിങ്ങൾക്കിടയിലെ ബന്ധം ഇതാ മുറിഞ്ഞു പോയിരിക്കുന്നു. അവർ നിങ്ങൾക്ക് വേണ്ടി ശുപാർശ ചെയ്യുമെന്നും, അവർ അല്ലാഹുവിൻ്റെ പങ്കുകാരാണെന്നുമുള്ള നിങ്ങളുടെ ജൽപ്പനമെല്ലാം അവസാനിച്ചിരിക്കുന്നു.