×

الأنعام

ആയത്ത് 92

അൽ-മുഖ്തസർ

وَهَـٰذَا كِتَـٰبٌ أَنزَلْنَـٰهُ مُبَارَكٌ مُّصَدِّقُ ٱلَّذِى بَيْنَ يَدَيْهِ وَلِتُنذِرَ أُمَّ ٱلْقُرَىٰ وَمَنْ حَوْلَهَا ۚ وَٱلَّذِينَ يُؤْمِنُونَ بِٱلْـَٔاخِرَةِ يُؤْمِنُونَ بِهِۦ ۖ وَهُمْ عَلَىٰ صَلَاتِهِمْ يُحَافِظُونَ ﴿٩٢﴾

അല്ലാഹുവിൻ്റെ റസൂലേ! ഈ ഖുർആൻ നാം താങ്കൾക്ക് മേൽ അവതരിപ്പിച്ചിരിക്കുന്ന വേദഗ്രന്ഥമാണ്. അനുഗൃഹീതവും മുൻപ് കഴിഞ്ഞു പോയ വേദഗ്രന്ഥങ്ങളെ സത്യപ്പെടുത്തുന്നതുമാണ് ഈ ഗ്രന്ഥം. മക്കക്കാരെയും കിഴക്കും പടിഞ്ഞാറുമുള്ള സർവ്വ മനുഷ്യരെയും നീ താക്കീത് നൽകുന്നതിനും, അവർക്ക് സന്മാർഗം ലഭിക്കുന്നതിനും വേണ്ടിയത്രെ ഇത് (അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്). പരലോക ജീവിതത്തിൽ വിശ്വസിക്കുന്നവർ ഈ ഖുർആനിൽ വിശ്വസിക്കുകയും, ഖുർആനിലുള്ളത് അനുസരിച്ച് പ്രവർത്തിക്കുകയും, തങ്ങളുടെ നിസ്കാരം നേരാംവണ്ണം -അതിൻ്റെ റുക്നുകളും (ഒഴിവാക്കാൻ പാടില്ലാത്ത സ്തംഭങ്ങൾ) വാജിബുകളും (നിർബന്ധകാര്യങ്ങൾ) സുന്നത്തുകളും (ഐഛികപ്രവർത്തനങ്ങൾ) പൂർത്തീകരിച്ചു കൊണ്ട്- അതിൻ്റെ നിശ്ചിത സമയങ്ങളിൽ നിർവ്വഹിക്കുകയും ചെയ്യുന്നു.