×

الأنعام

ആയത്ത് 88

അൽ-മുഖ്തസർ

ذَٰلِكَ هُدَى ٱللَّهِ يَهْدِى بِهِۦ مَن يَشَآءُ مِنْ عِبَادِهِۦ ۚ وَلَوْ أَشْرَكُوا۟ لَحَبِطَ عَنْهُم مَّا كَانُوا۟ يَعْمَلُونَ ﴿٨٨﴾

അവർക്ക് ലഭിച്ച ഈ സൗഭാഗ്യം അല്ലാഹുവിൽ നിന്നുള്ളതാകുന്നു. തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരെ അവൻ അതിലേക്ക് നയിക്കുന്നു. അല്ലാഹുവോടൊപ്പം മറ്റു വല്ലവരെയും അവർ (ഈ നബിമാർ) പങ്കുചേർത്തിരുന്നെങ്കിൽ അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായേനേ! കാരണം ശിർക് (ബഹുദൈവാരാധന) പ്രവർത്തനങ്ങളെ നിഷ്ഫലമാക്കുന്ന കാര്യമാകുന്നു.