അൽ-മുഖ്തസർ
وَكَيْفَ أَخَافُ مَآ أَشْرَكْتُمْ وَلَا تَخَافُونَ أَنَّكُمْ أَشْرَكْتُم بِٱللَّهِ مَا لَمْ يُنَزِّلْ بِهِۦ عَلَيْكُمْ سُلْطَـٰنًا ۚ فَأَىُّ ٱلْفَرِيقَيْنِ أَحَقُّ بِٱلْأَمْنِ ۖ إِن كُنتُمْ تَعْلَمُونَ ﴿٨١﴾
നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിക്കുന്ന വിഗ്രഹങ്ങളെ ഞാൻ ഭയക്കുകയും, അല്ലാഹു സൃഷ്ടിച്ച അവൻ്റെ സൃഷ്ടികളെ) അല്ലാഹുവിൽ നിങ്ങൾ പങ്കുചേർക്കുന്നതിൽ നിങ്ങൾ ഭയക്കാതിരിക്കുകയും ചെയ്യുന്നതെങ്ങനെ?! അപ്പോൾ ഏത് കൂട്ടരാണ് -അല്ലാഹുവിനെ ഏകനാക്കിയവരോ അല്ലാഹുവിൽ പങ്കുചേർത്തവരോ-; ആരാണ് നിർഭയത്വവും സുരക്ഷയും ലഭിക്കാൻ കൂടുതൽ അർഹരായിട്ടുള്ളവർ?! അവരിൽ ഏറ്റവും അതിന് അർഹതയുള്ളവർ ആരാണെന്ന് നിങ്ങൾക്കറിയുമെങ്കിൽ അവരെ നിങ്ങൾ പിൻപറ്റൂ! സംശയമേതും വേണ്ട; അത് അല്ലാഹുവിൽ വിശ്വസിച്ച, അവനെ ഏകനാക്കിയവരുടെ കക്ഷി തന്നെയാകുന്നു.