അൽ-മുഖ്തസർ
وَمَا عَلَى ٱلَّذِينَ يَتَّقُونَ مِنْ حِسَابِهِم مِّن شَىْءٍ وَلَـٰكِن ذِكْرَىٰ لَعَلَّهُمْ يَتَّقُونَ ﴿٦٩﴾
അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുന്നവരുടെ മേൽ ഈ അതിക്രമികളുടെ വിചാരണ നടത്തേണ്ട ഒരു ബാധ്യതയുമില്ല. അവർ ചെയ്തു കൂട്ടുന്ന തിന്മകളിൽ നിന്ന് അവരെ വിലക്കുക എന്നത് മാത്രമേ അവരുടെ മേൽ ബാധ്യതയുള്ളൂ. അങ്ങനെ അവർ അല്ലാഹുവിനെ സൂക്ഷിക്കുകയും, അവൻ്റെ കൽപ്പനകൾ പാലിക്കുകയും അവൻ്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്തേക്കാം.