×

الأنعام

ആയത്ത് 40

അൽ-മുഖ്തസർ

قُلْ أَرَءَيْتَكُمْ إِنْ أَتَىٰكُمْ عَذَابُ ٱللَّهِ أَوْ أَتَتْكُمُ ٱلسَّاعَةُ أَغَيْرَ ٱللَّهِ تَدْعُونَ إِن كُنتُمْ صَـٰدِقِينَ ﴿٤٠﴾

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: അല്ലാഹുവിൽ നിന്നുള്ള ശിക്ഷ നിങ്ങൾക്ക് വന്നെത്തുകയോ, തീർച്ചയായും വന്നെത്തുന്നതാണെന്ന് നിങ്ങൾക്ക് വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള അന്ത്യനാൾ വരികയോ ചെയ്താൽ നിങ്ങളെ ബാധിച്ച പ്രയാസവും ദുരിതവും നീക്കാൻ അല്ലാഹുവിന് പുറമെയുള്ളവരെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുമോ?! നിങ്ങളുടെ ആരാധ്യവസ്തുക്കൾ നന്മ കൊണ്ടുവരികയും, തിന്മ തടുത്തു വെക്കുകയും ചെയ്യുമെന്ന നിങ്ങളുടെ ജൽപ്പനം സത്യസന്ധമാണെങ്കിൽ (നിങ്ങൾ അവരോട് തന്നെ തേടണമല്ലോ?!)