×

الأنعام

ആയത്ത് 38

അൽ-മുഖ്തസർ

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ وَلَا طَـٰٓئِرٍ يَطِيرُ بِجَنَاحَيْهِ إِلَّآ أُمَمٌ أَمْثَالُكُم ۚ مَّا فَرَّطْنَا فِى ٱلْكِتَـٰبِ مِن شَىْءٍ ۚ ثُمَّ إِلَىٰ رَبِّهِمْ يُحْشَرُونَ ﴿٣٨﴾

ഭൂമിക്ക് മുകളിൽ ചലിക്കുന്ന ഏതൊരു ജീവിയാകട്ടെ, ആകാശത്ത് പറക്കുന്ന ഏതൊരു പക്ഷിയാകട്ടെ; അവയെല്ലാം സൃഷ്ടിപ്പിൻ്റെയും ഉപജീവനത്തിൻ്റെയും കാര്യത്തിൽ -ആദമിൻ്റെ മക്കളേ- നിങ്ങളെ പോലുള്ള ജീവവർഗങ്ങൾ മാത്രമാകുന്നു. ലൗഹുൽ മഹ്ഫൂദ്വിൽ ഒരു കാര്യവും സ്ഥിരപ്പെടുത്താതെ നാം വിട്ടു പോയിട്ടില്ല. എല്ലാവരെക്കുറിച്ചുമുള്ള അറിവ് അല്ലാഹുവിങ്കലുണ്ട്. ശേഷം അവരുടെ രക്ഷിതാവിങ്കലേക്ക് മാത്രമാകുന്നു വിധി പ്രഖ്യാപനത്തിനായി അവർ ഒരുമിച്ചു കൂട്ടപ്പെടുന്നത്. അങ്ങനെ എല്ലാവർക്കും അവർക്ക് അർഹമായ പ്രതിഫലം അവൻ നൽകുന്നതാണ്.