അൽ-മുഖ്തസർ
إِنَّمَا يَسْتَجِيبُ ٱلَّذِينَ يَسْمَعُونَ ۘ وَٱلْمَوْتَىٰ يَبْعَثُهُمُ ٱللَّهُ ثُمَّ إِلَيْهِ يُرْجَعُونَ ﴿٣٦﴾
താങ്കൾ കൊണ്ടു വന്ന സന്ദേശം സ്വീകരിച്ചു കൊണ്ട് താങ്കൾക്ക് ഉത്തരം നൽകുക സംസാരം ശ്രദ്ധിച്ചു കേൾക്കുകയും അത് ഗ്രഹിക്കുകയും ചെയ്യുന്നവർ മാത്രമാണ്. (അല്ലാഹുവിനെ) നിഷേധിച്ചവരാകട്ടെ; അവർ മരിച്ചവരാണ്. അവരുടെ കാര്യം കഴിഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങൾ മരിച്ചു പോയിരിക്കുന്നു. മരണപ്പെട്ടവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ പുനരുജ്ജീവിപ്പിക്കുന്നതാണ്. ശേഷം അവൻ്റെ അടുക്കലേക്ക് മാത്രമാകുന്നു അവർ മടങ്ങുന്നത്; അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുന്നതിനത്രെ അത്.