×

الأنعام

ആയത്ത് 25

അൽ-മുഖ്തസർ

وَمِنْهُم مَّن يَسْتَمِعُ إِلَيْكَ ۖ وَجَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِىٓ ءَاذَانِهِمْ وَقْرًا ۚ وَإِن يَرَوْا۟ كُلَّ ءَايَةٍ لَّا يُؤْمِنُوا۟ بِهَا ۚ حَتَّىٰٓ إِذَا جَآءُوكَ يُجَـٰدِلُونَكَ يَقُولُ ٱلَّذِينَ كَفَرُوٓا۟ إِنْ هَـٰذَآ إِلَّآ أَسَـٰطِيرُ ٱلْأَوَّلِينَ ﴿٢٥﴾

അല്ലാഹുവിൻ്റെ റസൂലേ! അവരുടെ കൂട്ടത്തിൽ നീ ഖുർആൻ പാരായണം ചെയ്താൽ ശ്രദ്ധിച്ചു കേൾക്കുന്നവരുമുണ്ട്. എന്നാൽ അവർ ശ്രദ്ധിച്ചു കേട്ടവയിൽ നിന്ന് അവർ യാതൊരു ഉപകാരവുമെടുക്കുന്നില്ല. കാരണം അവരുടെ നിഷേധവും അവഗണനയും കാരണത്താൽ അവരുടെ ഹൃദയങ്ങൾക്ക് മേൽ നാമൊരു മൂടി വെച്ചിരിക്കുന്നു; അതിനാൽ അവർക്ക് ഖുർആൻ ഗ്രഹിക്കാൻ കഴിയില്ല. അവരുടെ കാതുകൾക്ക് നാം ഉപകാരപ്രദമായ നിലക്ക് എന്തെങ്കിലും കേൾക്കാൻ കഴിയാത്തവണ്ണം ഒരു ബധിരതയും നിശ്ചയിച്ചിരിക്കുന്നു. അതിനാൽ എത്രയെല്ലാം വ്യക്തമായ തെളിവുകൾ ദർശിച്ചാലും അവർ അതിലൊന്നും വിശ്വസിക്കുകയില്ല. അങ്ങനെ സത്യത്തെ അസത്യം കൊണ്ട് തകർക്കുവാനായി നിൻ്റെയരികിൽ തർക്കിക്കാൻ അവർ വന്നാൽ അവർ പറയും: നീ കൊണ്ടുവന്നിരിക്കുന്നത് പൂർവ്വികരുടെ ഗ്രന്ഥങ്ങളിൽ നിന്നെടുത്തത് മാത്രമാകുന്നു.