അൽ-മുഖ്തസർ
ثُمَّ لَمْ تَكُن فِتْنَتُهُمْ إِلَّآ أَن قَالُوا۟ وَٱللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ ﴿٢٣﴾
ഈ പരീക്ഷണത്തിന് ശേഷം അവർക്കുണ്ടാകുന്ന ഒരേയൊരു ഒഴിവുകഴിവ് അവരുടെ ആരാധ്യന്മാരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുക എന്നത് മാത്രമായിരിക്കും. അവർ കള്ളം പറയും: ഞങ്ങളുടെ രക്ഷിതാവായ അല്ലാഹു സത്യം! ഞങ്ങൾ ഇഹലോകത്തായിരിക്കെ നിന്നിൽ പങ്കുചേർക്കുന്നവരായിരുന്നില്ല. മറിച്ച്, ഞങ്ങൾ നിന്നിൽ വിശ്വസിച്ചിരുന്നവരും, നിന്നെ ഏകനാക്കിയിരുന്നവരും തന്നെയായിരുന്നു.