×

الأنعام

ആയത്ത് 162

അൽ-മുഖ്തസർ

قُلْ إِنَّ صَلَاتِى وَنُسُكِى وَمَحْيَاىَ وَمَمَاتِى لِلَّهِ رَبِّ ٱلْعَـٰلَمِينَ ﴿١٦٢﴾

അല്ലാഹുവിൻ്റെ റസൂലേ! പറയുക: തീർച്ചയായും എൻ്റെ നിസ്കാരവും ബലികർമ്മവും അല്ലാഹുവിനാകുന്നു; അവൻ്റെ നാമത്തിലാകുന്നു. മറ്റൊരാളുടെയും പേരിലല്ല അവ. എൻ്റെ ജീവിതവും എൻ്റെ മരണവും; അവയെല്ലാം സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു. അവന് പുറമെ മറ്റാർക്കും അവയിൽ യാതൊരു പങ്കുമില്ല.