അൽ-മുഖ്തസർ
هَلْ يَنظُرُونَ إِلَّآ أَن تَأْتِيَهُمُ ٱلْمَلَـٰٓئِكَةُ أَوْ يَأْتِىَ رَبُّكَ أَوْ يَأْتِىَ بَعْضُ ءَايَـٰتِ رَبِّكَ ۗ يَوْمَ يَأْتِى بَعْضُ ءَايَـٰتِ رَبِّكَ لَا يَنفَعُ نَفْسًا إِيمَـٰنُهَا لَمْ تَكُنْ ءَامَنَتْ مِن قَبْلُ أَوْ كَسَبَتْ فِىٓ إِيمَـٰنِهَا خَيْرًا ۗ قُلِ ٱنتَظِرُوٓا۟ إِنَّا مُنتَظِرُونَ ﴿١٥٨﴾
ഇഹലോകത്ത് വെച്ച് മരണത്തിൻ്റെ മലക്കും അദ്ദേഹത്തിൻ്റെ സഹായികളും അവരുടെ ആത്മാവുകൾ പിടികൂടുന്നതിനായി വരികയോ, അതല്ലെങ്കിൽ പരലോകത്ത് വിധിപ്രഖ്യാപനത്തിൻ്റെ ദിവസം നിൻ്റെ രക്ഷിതാവ് അവർക്കിടയിൽ വിധി നടപ്പിലാക്കാൻ വരുന്നതോ, അതുമല്ലെങ്കിൽ അന്ത്യനാൾ അടുത്തു എന്നറിയിക്കുന്ന ചില ദൃഷ്ടാന്തങ്ങൾ വന്നെത്തുന്നതോ അല്ലാതെ മറ്റൊന്നും നിഷേധികൾ കാത്തിരിക്കുന്നില്ല. സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുക എന്നത് പോലുള്ള (അന്ത്യനാളിൻ്റെ) ചില അടയാളങ്ങൾ വന്നെത്തുന്ന ദിവസം കാഫിറുകൾക്ക് അവരുടെ വിശ്വാസമോ, അതിന് മുൻപ് യാതൊന്നും പ്രവർത്തിക്കാത്ത വിശ്വാസിക്ക് അവൻ്റെ പ്രവർത്തനമോ യാതൊരു ഉപകാരവും ചെയ്യില്ല. അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ ഇതിലേതെങ്കിലും ഒരു കാര്യം കാത്തിരുന്നു കൊള്ളുക; ഞങ്ങളും കാത്തിരിക്കുന്നവരാകുന്നു.