അൽ-മുഖ്തസർ
وَهُوَ ٱلَّذِىٓ أَنشَأَ جَنَّـٰتٍ مَّعْرُوشَـٰتٍ وَغَيْرَ مَعْرُوشَـٰتٍ وَٱلنَّخْلَ وَٱلزَّرْعَ مُخْتَلِفًا أُكُلُهُۥ وَٱلزَّيْتُونَ وَٱلرُّمَّانَ مُتَشَـٰبِهًا وَغَيْرَ مُتَشَـٰبِهٍ ۚ كُلُوا۟ مِن ثَمَرِهِۦٓ إِذَآ أَثْمَرَ وَءَاتُوا۟ حَقَّهُۥ يَوْمَ حَصَادِهِۦ ۖ وَلَا تُسْرِفُوٓا۟ ۚ إِنَّهُۥ لَا يُحِبُّ ٱلْمُسْرِفِينَ ﴿١٤١﴾
അല്ലാഹുവാകുന്നു ഭൂമിയിൽ പരന്നു കിടക്കുന്ന തോട്ടങ്ങൾ സൃഷ്ടിച്ചത്. അവയിൽ തടിയുടെ മുകളിലല്ലാതെ പന്തലിച്ചവയെയും തടിയുടെ മുകളിൽ ഉയർന്നു നിൽക്കുന്നവയെയും പടച്ചത്. ഈത്തപ്പനകൾ സൃഷ്ടിച്ചതും, വ്യത്യസ്തമായ രൂപവും രുചിയുമുള്ള ഫലങ്ങൾ നൽകുന്ന കൃഷികളും സൃഷ്ടിച്ചത് അവൻ തന്നെ. ഒലീവും മാതളവും എല്ലാം സൃഷ്ടിച്ചുണ്ടാക്കിയത് അവനാകുന്നു; അവ രണ്ടിൻ്റെ ഇലകൾ ഒരു പോലെയും, രുചി വ്യത്യസ്തവുമാകുന്നു. ജനങ്ങളെ! അവയുടെ ഫലം കായ്ച്ചു കഴിഞ്ഞാൽ അതിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. അവയുടെ വിളവെടുപ്പ് ദിവസം അതിൻ്റെ സകാത്ത് നിങ്ങൾ കൊടുത്തു വീട്ടുകയും ചെയ്യുക. കഴിക്കുന്നതിലും ചെലവഴിക്കുന്നതിലുമുള്ള ഇസ്ലാമിൻ്റെ അതിർവരമ്പുകൾ നിങ്ങൾ ലംഘിക്കരുത്. ഇതിലോ മറ്റേതെങ്കിലും കാര്യത്തിലോ അല്ലാഹുവിൻ്റെ അതിർവരമ്പുകൾ ലംഘിക്കുന്നവരെ അവൻ ഇഷ്ടപ്പെടുന്നില്ല; മറിച്ച് അവരോട് അവൻ കോപിക്കുന്നു. തീർച്ചയായും അവയെല്ലാം സൃഷ്ടിച്ചവൻ; അവനാകുന്നു തൻ്റെ അടിമകൾക്ക് അവ അനുവദിച്ചു നൽകിയവൻ. അവ നിഷിദ്ധമാക്കാൻ ബഹുദൈവാരാധകർക്ക് യാതൊരു അവകാശവുമില്ല.