×

الأنعام

ആയത്ത് 137

അൽ-മുഖ്തസർ

وَكَذَٰلِكَ زَيَّنَ لِكَثِيرٍ مِّنَ ٱلْمُشْرِكِينَ قَتْلَ أَوْلَـٰدِهِمْ شُرَكَآؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا۟ عَلَيْهِمْ دِينَهُمْ ۖ وَلَوْ شَآءَ ٱللَّهُ مَا فَعَلُوهُ ۖ فَذَرْهُمْ وَمَا يَفْتَرُونَ ﴿١٣٧﴾

പിശാച് ബഹുദൈവാരാധകർക്ക് ഈ അന്യായമായ വിധി ഭംഗിയാക്കി തോന്നിപ്പിച്ചത് പോലെ പിശാചുക്കളിൽ പെട്ട അവരുടെ പങ്കാളികൾ ബഹുദൈവാരാധകരിൽ ധാരാളം പേർക്ക് തങ്ങളുടെ മക്കളെ ദാരിദ്ര്യം ഭയന്ന് കൊലപ്പെടുത്തുക എന്നതും ഭംഗിയാക്കി തോന്നിപ്പിച്ചിരിക്കുന്നു. ന്യായമായിട്ടല്ലാതെ വധിക്കുന്നത് അല്ലാഹു വിലക്കിയിട്ടുള്ള മനുഷ്യജീവൻ ഹനിക്കുക എന്ന തിന്മയിൽ അകപ്പെടുത്തി കൊണ്ട് അവരെ നശിപ്പിക്കുന്നതിനും, അങ്ങനെ അവരുടെ മതനിയമങ്ങളിൽ അവ്യക്തത വരുത്തി കൊണ്ട് -ഏതാണ് നിയമമായിട്ടുള്ളതെന്നും അല്ലാത്തതെന്നും മനസ്സിലാകാത്ത തരത്തിൽ- അവരെ ഉപേക്ഷിക്കുന്നതിനുമാണ് അവൻ അപ്രകാരം ചെയ്തിരിക്കുന്നത്. അവർ അപ്രകാരം ചെയ്യരുതെന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ അവർ അങ്ങനെ ചെയ്യുമായിരുന്നില്ല. എന്നാൽ മഹത്തരമായ ഒരു ഉദ്ദേശമുള്ളതിനാൽ അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിരിക്കുന്നു. അതിനാൽ അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരെയും അവർ അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്നതിനെയും താങ്കൾ അവഗണിച്ചേക്കുക. തീർച്ചയായും അവ താങ്കൾക്ക് യാതൊരു ഉപദ്രവവും ഏൽപ്പിക്കുന്നതല്ല. അവരുടെ കാര്യം താങ്കൾ അല്ലാഹുവിനെ ഏൽപ്പിച്ചേക്കുക.