അൽ-മുഖ്തസർ
وَهَـٰذَا صِرَٰطُ رَبِّكَ مُسْتَقِيمًا ۗ قَدْ فَصَّلْنَا ٱلْـَٔايَـٰتِ لِقَوْمٍ يَذَّكَّرُونَ ﴿١٢٦﴾
അല്ലാഹുവിൻ്റെ റസൂലേ! നാം നിനക്ക് നിയമമാക്കി നൽകിയിട്ടുള്ള ഈ ദീൻ (ഇസ്ലാം മതം); അതാകുന്നു ഒരു വളവുമില്ലാത്ത അല്ലാഹുവിൻ്റെ നേരായ മാർഗം. അല്ലാഹുവിൽ നിന്നുള്ള (സന്ദേശം) ഗ്രഹിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നവർക്കായി നാം ആയത്തുകൾ വിശദീകരിച്ചിരിക്കുന്നു.