×

الأنعام

ആയത്ത് 124

അൽ-മുഖ്തസർ

وَإِذَا جَآءَتْهُمْ ءَايَةٌ قَالُوا۟ لَن نُّؤْمِنَ حَتَّىٰ نُؤْتَىٰ مِثْلَ مَآ أُوتِىَ رُسُلُ ٱللَّهِ ۘ ٱللَّهُ أَعْلَمُ حَيْثُ يَجْعَلُ رِسَالَتَهُۥ ۗ سَيُصِيبُ ٱلَّذِينَ أَجْرَمُوا۟ صَغَارٌ عِندَ ٱللَّهِ وَعَذَابٌ شَدِيدٌۢ بِمَا كَانُوا۟ يَمْكُرُونَ ﴿١٢٤﴾

അല്ലാഹു അവൻ്റെ നബിയുടെ മേൽ അവതരിപ്പിച്ച ദൃഷ്ടാന്തങ്ങളിൽ ഏതെങ്കിലുമൊന്ന് നിഷേധികളുടെ തലവന്മാരിൽ ആർക്കെങ്കിലും വന്നെത്തിയാൽ അവർ പറയും: നബിമാർക്ക് അല്ലാഹു നൽകിയ പ്രവാചകത്വവും സന്ദേശവും ഞങ്ങൾക്കും അല്ലാഹു നൽകുന്നത് വരെ ഞങ്ങൾ വിശ്വസിക്കുന്നതല്ല. (അല്ലാഹുവിൻ്റെ) സന്ദേശം വഹിക്കുന്നതിനും, അതിൻ്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനും ഏറ്റവും അനുയോജ്യരായവർ ആരാണെന്നും, അതാർക്കാണ് പ്രത്യേകമായി നൽകേണ്ടതെന്നും അല്ലാഹുവിന് ഏറ്റവും നന്നായി അറിയാം എന്ന് ഇത്തരക്കാർക്ക് അല്ലാഹു മറുപടി നൽകിയിരിക്കുന്നു. സത്യത്തിൽ നിന്ന് അഹങ്കാരം നടിച്ചതിനാൽ ഈ അതിക്രമികൾക്ക് നിന്ദ്യതയും അപമാനവും ബാധിക്കുന്നതാണ്. അവരുടെ കുതന്ത്രത്തിൻ്റെ ഫലമായി കഠിനശിക്ഷയും അവരെ ബാധിക്കുന്നതാണ്.