×

الأنعام

ആയത്ത് 1

അൽ-മുഖ്തസർ

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ ٱلْحَمْدُ لِلَّهِ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَجَعَلَ ٱلظُّلُمَـٰتِ وَٱلنُّورَ ۖ ثُمَّ ٱلَّذِينَ كَفَرُوا۟ بِرَبِّهِمْ يَعْدِلُونَ ﴿١﴾

സർവ്വ പൂർണ്ണതകൾ കൊണ്ടുള്ള വിശേഷണവും, (അങ്ങേയറ്റത്തെ) സ്നേഹത്തോടൊപ്പമുള്ള അത്യുന്നതമായ നന്മകൾ കൊണ്ടുള്ള സ്തുതികീർത്തനവും അല്ലാഹുവിനുള്ളതാകുന്നു. അവനാകുന്നു ആകാശങ്ങളെയും ഭൂമിയെയും ഒരു മുൻമാതൃകയില്ലാതെ സൃഷ്ടിച്ചത്. രാത്രിയെയും പകലിനെയും മാറിമാറിവരുന്ന നിലയിൽ അവൻ സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ അവൻ ഇരുട്ടുള്ളതാക്കുകയും, പകലിനെ അവൻ പ്രകാശപൂരിതമാക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ ഇതെല്ലാം (സൃഷ്ടിച്ചവൻ അല്ലാഹുവാണെന്നിരിക്കിലും) അല്ലാഹുവിനെ നിഷേധിച്ചവർ അവനോട് മറ്റുള്ളവരെ സമപ്പെടുത്തുകയും, അവന് പങ്കുകാരെ നിശ്ചയിക്കുകയും ചെയ്യുന്നു.