×

الحديد

ആയത്ത് 12

അൽ-മുഖ്തസർ

يَوْمَ تَرَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ يَسْعَىٰ نُورُهُم بَيْنَ أَيْدِيهِمْ وَبِأَيْمَـٰنِهِم بُشْرَىٰكُمُ ٱلْيَوْمَ جَنَّـٰتٌ تَجْرِى مِن تَحْتِهَا ٱلْأَنْهَـٰرُ خَـٰلِدِينَ فِيهَا ۚ ذَٰلِكَ هُوَ ٱلْفَوْزُ ٱلْعَظِيمُ ﴿١٢﴾

(ഇസ്ലാമിൽ) വിശ്വസിച്ച സ്ത്രീ പുരുഷന്മാരെ അവർക്ക് മുൻപിലും വലതു വശങ്ങളിലുമായി പ്രകാശം തുടിച്ചു നിൽക്കുന്ന നിലക്ക് നീ കാണുന്ന ദിവസം. അന്നേ ദിവസം അവരോട് പറയപ്പെടും: നിങ്ങൾക്ക് ഇന്നുള്ള സന്തോഷവാർത്ത സ്വർഗത്തോപ്പുകളെ കുറിച്ചാകുന്നു! അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു. അവരതിൽ എന്നെന്നും വസിക്കുന്നവരായിരിക്കും. ഈ പ്രതിഫലം തന്നെയാകുന്നു മഹത്തരമായ വിജയം; ഒരു വിജയവും അതിന് സമമാവുകയില്ല.