അൽ-മുഖ്തസർ
وَكُلُوا۟ مِمَّا رَزَقَكُمُ ٱللَّهُ حَلَـٰلًا طَيِّبًا ۚ وَٱتَّقُوا۟ ٱللَّهَ ٱلَّذِىٓ أَنتُم بِهِۦ مُؤْمِنُونَ ﴿٨٨﴾
അല്ലാഹു നിങ്ങൾക്ക് എത്തിച്ചു നൽകുന്ന അവൻ്റെ ഉപജീവനം -അത് അനുവദനീയവും പരിശുദ്ധവുമാണെങ്കിൽ- നിങ്ങൾ ഭക്ഷിച്ചു കൊള്ളുക. പിടിച്ചുപറിച്ചതോ മറ്റോ പോലുള്ള നിഷിദ്ധമായവ ഭക്ഷിക്കരുത്. മ്ലേഛമായതും നിങ്ങൾ ഭക്ഷിക്കരുത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുക. അവനിലാകുന്നു നിങ്ങൾ വിശ്വസിക്കുന്നത്. അല്ലാഹുവിൽ നിങ്ങൾ വിശ്വസിച്ചിട്ടുണ്ടെങ്കിൽ അവനെ നിങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.