അൽ-മുഖ്തസർ
وَلَوْ كَانُوا۟ يُؤْمِنُونَ بِٱللَّهِ وَٱلنَّبِىِّ وَمَآ أُنزِلَ إِلَيْهِ مَا ٱتَّخَذُوهُمْ أَوْلِيَآءَ وَلَـٰكِنَّ كَثِيرًا مِّنْهُمْ فَـٰسِقُونَ ﴿٨١﴾
അല്ലാഹുവിൽ യഥാർഥ വിശ്വാസമുള്ളവരും, അവൻ്റെ നബിയിൽ വിശ്വസിക്കുന്നവരുമായിരുന്നു ഈ യഹൂദരെങ്കിൽ ബഹുദൈവാരാധകരിൽ നിന്ന് ഉറ്റമിത്രങ്ങളെ സ്വീകരിക്കുകയും, അവരെ സ്നേഹിക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുന്നവരെ മാറ്റിനിർത്തി മുശ്രിക്കുകളിലേക്ക് ചായുകയും ചെയ്യുന്നവരാകില്ലായിരുന്നു അവർ. കാരണം കാഫിറുകളെ മിത്രങ്ങളായി സ്വീകരിക്കുകയെന്നത് അവരോട് വിലക്കപ്പെട്ടിരുന്നു. എന്നാൽ ഈ യഹൂദരിൽ ധാരാളം പേർ അല്ലാഹുവിനുള്ള അനുസരണം ഉപേക്ഷിക്കുകയും, അല്ലാഹുവിൻ്റെ സ്നേഹവും, അവനിൽ വിശ്വസിച്ചവരോടുള്ള സ്നേഹവും ഉപേക്ഷിച്ചവരുമാകുന്നു.