×

المائدة

ആയത്ത് 78

അൽ-മുഖ്തസർ

لُعِنَ ٱلَّذِينَ كَفَرُوا۟ مِنۢ بَنِىٓ إِسْرَٰٓءِيلَ عَلَىٰ لِسَانِ دَاوُۥدَ وَعِيسَى ٱبْنِ مَرْيَمَ ۚ ذَٰلِكَ بِمَا عَصَوا۟ وَّكَانُوا۟ يَعْتَدُونَ ﴿٧٨﴾

ദാവൂദ് -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥമായ സബൂറിലും, ഈസ -عَلَيْهِ السَّلَامُ- ക്ക് മേൽ അവതരിപ്പിച്ച ഇഞ്ചീലിലും ഇസ്രാഈൽ സന്തതികളിൽ (അല്ലാഹുവിനെ) നിഷേധിച്ചവരെ അവൻ ശപിക്കുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റുകയും ചെയ്തിരിക്കുന്നു എന്ന് അല്ലാഹു അറിയിക്കുന്നു. അവർ ചെയ്തുകൂട്ടിയ തിന്മകളും, അല്ലാഹുവിൻ്റെ വിധിവിലക്കുകളിൽ അവർ അതിരുലംഘിക്കുകയും ചെയ്തതിനാലാണ് അവരെ അവൻ ശപിച്ചത്.