അൽ-മുഖ്തസർ
وَإِذَا نَادَيْتُمْ إِلَى ٱلصَّلَوٰةِ ٱتَّخَذُوهَا هُزُوًا وَلَعِبًا ۚ ذَٰلِكَ بِأَنَّهُمْ قَوْمٌ لَّا يَعْقِلُونَ ﴿٥٨﴾
ഏറ്റവും മഹത്തരമായ ആരാധനാകർമ്മമായ നിസ്കാരത്തിലേക്ക് (ക്ഷണിച്ചു കൊണ്ട്) നിങ്ങൾ അദാൻ (ബാങ്ക്) വിളിച്ചാൽ അവരതാ പരിഹസിക്കുകയും കളിക്കുകയും ചെയ്യുന്നു. അല്ലാഹുവിനെ ആരാധിക്കുന്നതിൻ്റെയും, അവൻ ജനങ്ങൾക്ക് നിയമമാക്കിയതിൻ്റെയും പൊരുൾ തിരിച്ചറിയാത്ത ഒരു ജനതയാണ് അവർ എന്നതു കൊണ്ടത്രെ അത്.