×

المائدة

ആയത്ത് 50

അൽ-മുഖ്തസർ

أَفَحُكْمَ ٱلْجَـٰهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ ٱللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾

താങ്കളുടെ വിധിയിൽ നിന്ന് തിരിഞ്ഞു കളഞ്ഞു കൊണ്ട്, തങ്ങളുടെ ദേഹേഛകൾ കൊണ്ട് വിധിക്കുന്ന വിഗ്രഹാരാധകരായ ജാഹിലിയ്യ സമൂഹത്തിൻ്റെ വിധിയാണോ അവർ തേടിപ്പോകുന്നത്?! അല്ലാഹു അവൻ്റെ ദൂതൻ്റെ മേൽ അവതരിപ്പിച്ചിട്ടുള്ളത് ഗ്രഹിച്ചിട്ടുള്ള ദൃഢവിശ്വാസികളുടെ അടുക്കൽ അല്ലാഹുവിനെക്കാൾ നല്ല വിധികർത്താവായി ആരും തന്നെയില്ല. അസത്യമാണെങ്കിലും തങ്ങളുടെ ദേഹേഛകൾക്ക് യോജിക്കുന്നത് മാത്രം സ്വീകരിക്കുന്ന വിവരദോഷികളും തന്നിഷ്ടക്കാരുമല്ല (ഏറ്റവും നല്ല വിധികർത്താക്കൾ).