×
المائدةആയത്ത് 21

അൽ-മുഖ്തസർ

يَـٰقَوْمِ ٱدْخُلُوا۟ ٱلْأَرْضَ ٱلْمُقَدَّسَةَ ٱلَّتِى كَتَبَ ٱللَّهُ لَكُمْ وَلَا تَرْتَدُّوا۟ عَلَىٰٓ أَدْبَارِكُمْ فَتَنقَلِبُوا۟ خَـٰسِرِينَ ﴿٢١﴾

മൂസാ പറഞ്ഞു: എൻ്റെ ജനങ്ങളേ! പരിശുദ്ധമാക്കപ്പെട്ട ഈ നാട്ടിൽ (ബൈത്തുൽ മുഖദ്ദസും പരിസരവും) നിങ്ങൾ പ്രവേശിക്കുക. നിങ്ങളെ പ്രവേശിപ്പിക്കുമെന്നും, അവിടെയുള്ള കാഫിറുകളുമായി നിങ്ങൾ യുദ്ധം ചെയ്യുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള നാടാകുന്നു അത്. പരാക്രമശാലികളായ അവർക്ക് മുൻപിൽ നിങ്ങൾ തകർന്നു പോകരുത്. അങ്ങനെ വന്നാൽ ഇഹലോകത്തും പരലോകത്തുമുള്ള നഷ്ടമായിരിക്കും നിങ്ങളുടെ പര്യവസാനം.