×

المائدة

ആയത്ത് 118

അൽ-മുഖ്തസർ

إِن تُعَذِّبْهُمْ فَإِنَّهُمْ عِبَادُكَ ۖ وَإِن تَغْفِرْ لَهُمْ فَإِنَّكَ أَنتَ ٱلْعَزِيزُ ٱلْحَكِيمُ ﴿١١٨﴾

എൻ്റെ രക്ഷിതാവേ! നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ അവർ നിൻ്റെ അടിമകൾ തന്നെ; അവരുടെ കാര്യത്തിൽ നീ ഉദ്ദേശിക്കുന്നത് നീ പ്രവർത്തിക്കുന്നു. അവരിൽ വിശ്വസിച്ചവർക്ക് പൊറുത്തു നൽകിക്കൊണ്ട് അവരോട് നീ ഔദാര്യം ചൊരിയുന്നെങ്കിൽ അതിൽ നിന്ന് നിന്നെ തടയാൻ ആരുമില്ല. തീർച്ചയായും ഒരിക്കലും പരാജയപ്പെടാത്തവനായ, മഹാപ്രതാപിയും (അസീസ്), (കാര്യങ്ങൾ) നിയന്ത്രിക്കുന്നതിൽ ഏറ്റവും യുക്തമായത് തിരഞ്ഞെടുക്കുന്നവനും (അസീസ്) നീ തന്നെ.