×

المائدة

ആയത്ത് 1

അൽ-മുഖ്തസർ

بِسْمِ ٱللَّهِ ٱلرَّحْمَـٰنِ ٱلرَّحِيمِ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَوْفُوا۟ بِٱلْعُقُودِ ۚ أُحِلَّتْ لَكُم بَهِيمَةُ ٱلْأَنْعَـٰمِ إِلَّا مَا يُتْلَىٰ عَلَيْكُمْ غَيْرَ مُحِلِّى ٱلصَّيْدِ وَأَنتُمْ حُرُمٌ ۗ إِنَّ ٱللَّهَ يَحْكُمُ مَا يُرِيدُ ﴿١﴾

(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്കും നിങ്ങളുടെ സ്രഷ്ടാവിനുമിടയിലുള്ള കരാറുകളും, നിങ്ങൾക്കും മറ്റു സൃഷ്ടികൾക്കും ഇടയിലുള്ള കരാറുകളും നിങ്ങൾ പൂർത്തീകരിക്കുക. തീർച്ചയായും നിങ്ങളോടുള്ള കാരുണ്യമായി കൊണ്ട് അല്ലാഹു കന്നുകാലികളെ (ഒട്ടകം, പശു, ആട് എന്നിവ) നിങ്ങൾക്ക് അനുവദിച്ചു തന്നിരിക്കുന്നു; നിഷിദ്ധമാണെന്ന് നിങ്ങൾക്ക് മേൽ പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടവ ഒഴികെ. ഹജ്ജിനോ ഉംറക്കോ ഇഹ്റാം കെട്ടിയ ശേഷം നിങ്ങൾക്ക് മേൽ നിരോധിക്കപ്പെട്ടിട്ടുള്ള, നിങ്ങൾ വേട്ടയാടിപ്പിടിക്കുന്ന കരയിലെ ജീവികളും ഒഴികെ. തീർച്ചയായും അല്ലാഹു അവൻ്റെ മഹത്തരമായ യുക്തിയനുസരിച്ച് (കാര്യങ്ങൾ) അനുവദനീയമാക്കുകയും നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവനെ നിർബന്ധിക്കുവാൻ ആരുമില്ല; അവൻ്റെ വിധിക്ക് എതിരുനിൽക്കാനും ആരുമില്ല.