×

الفتح

ആയത്ത് 14

അൽ-മുഖ്തസർ

وَلِلَّهِ مُلْكُ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ يَغْفِرُ لِمَن يَشَآءُ وَيُعَذِّبُ مَن يَشَآءُ ۚ وَكَانَ ٱللَّهُ غَفُورًا رَّحِيمًا ﴿١٤﴾

അല്ലാഹുവിന് മാത്രമാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ഉദ്ദേശിക്കുന്ന അവൻ്റെ ദാസന്മാരുടെ തിന്മകൾ അവൻ പൊറുത്തു കൊടുക്കുന്നു. അങ്ങനെ അല്ലാഹു അവനെ തൻ്റെ അനുഗ്രഹത്താൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. അവൻ്റെ പരിപൂർണ നീതിയാൽ, അല്ലാഹു ഉദ്ദേശിക്കുന്ന അവൻ്റെ അടിമകളെ അവൻ നരകത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുന്നു. ചെയ്തു പോയ തെറ്റുകൾക്ക് ഖേദത്തോടെ പശ്ചാത്തപിച്ച് മടങ്ങുന്ന ദാസന്മാർക്ക് ഏറെ പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്ന 'റഹീമു'മത്രെ അവൻ.