×

الفتح

ആയത്ത് 12

അൽ-മുഖ്തസർ

بَلْ ظَنَنتُمْ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلْمُؤْمِنُونَ إِلَىٰٓ أَهْلِيهِمْ أَبَدًا وَزُيِّنَ ذَٰلِكَ فِى قُلُوبِكُمْ وَظَنَنتُمْ ظَنَّ ٱلسَّوْءِ وَكُنتُمْ قَوْمًۢا بُورًا ﴿١٢﴾

നബി -ﷺ- യോടൊപ്പം പുറപ്പെടാതെ നിങ്ങൾ പിന്തിനിൽക്കാനുള്ള കാരണം നിങ്ങൾ പറഞ്ഞതു പോലെ സമ്പത്തും സന്താനങ്ങളും ശ്രദ്ധിക്കേണ്ടി വന്നതൊന്നുമല്ല. മറിച്ച്, നിങ്ങൾ ധരിച്ചത് അല്ലാഹുവിൻ്റെ ദൂതരും അവിടുത്തെ അനുചരന്മാരും തകർന്നടിയുമെന്നാണ്. അവർ മദീനയിലേക്ക് -തങ്ങളുടെ കുടുംബക്കാരുടെ അടുക്കലേക്ക്- തിരിച്ചു വരില്ലെന്നാണ്. പിശാച് അതാണ് നിങ്ങളുടെ മനസ്സിന് അലങ്കാരമാക്കി തോന്നിപ്പിച്ചത്. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കുറിച്ച് -അവൻ തൻ്റെ നബിയെ സഹായിക്കുകയില്ലെന്ന- ദുർവിചാരം നിങ്ങൾ വെച്ചു പുലർത്തുകയും ചെയ്തു. അല്ലാഹുവിനെ കുറിച്ചുള്ള നിങ്ങളുടെ ഈ മോശം വിചാരത്താലും, നബി -ﷺ- യോടൊപ്പം പോകാതെ പിന്തിനിന്നതിനാലും നിങ്ങൾ ഒരു നശിച്ച സമൂഹമായിരിക്കുന്നു.