×

البقرة

ആയത്ത് 99

അൽ-മുഖ്തസർ

وَلَقَدْ أَنزَلْنَآ إِلَيْكَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ وَمَا يَكْفُرُ بِهَآ إِلَّا ٱلْفَـٰسِقُونَ ﴿٩٩﴾

നബിയേ, താങ്കൾ അല്ലാഹുവിന്റെ നബിയാണെന്നതും അല്ലാഹുവിന്റെ വഹ്യ് (സന്ദേശം) താങ്കൾക്ക് ലഭിക്കുന്നു എന്നതും സത്യമാണെന്നതിന് വ്യക്തമായ തെളിവുകൾ നാം താങ്കൾക്ക് അവതരിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിൻറെ മതത്തിൽ നിന്ന് പുറത്ത് പോയവരല്ലാതെ സുവ്യക്തവും സ്പഷ്ടവുമായ ഈ തെളിവുകളെ നിഷേധിക്കുകയില്ല.