അൽ-മുഖ്തസർ
يُخَـٰدِعُونَ ٱللَّهَ وَٱلَّذِينَ ءَامَنُوا۟ وَمَا يَخْدَعُونَ إِلَّآ أَنفُسَهُمْ وَمَا يَشْعُرُونَ ﴿٩﴾
അവരുടെ അജ്ഞത നിമിത്തം അവർ ഉറച്ചു വിശ്വസിക്കുന്നത് -(അല്ലാഹുവിലുള്ള) വിശ്വാസം പ്രകടമാക്കുകയും നിഷേധം മറച്ചുവെക്കുകയും ചെയ്യുന്നതിലൂടെ- അവർ അല്ലാഹുവിനെയും സത്യവിശ്വാസികളെയുമാണ് വഞ്ചിക്കുന്നത് എന്നാണ്. എന്നാൽ അവർ യാഥാർത്ഥ്യം മനസ്സിലാക്കുന്നില്ല; കാരണം അല്ലാഹു രഹസ്യവും മറഞ്ഞതുമെല്ലാം അറിയുന്നവനത്രെ. അല്ലാഹു അവരുടെ സ്വഭാവഗുണങ്ങളും അവസ്ഥകളും വിശ്വാസികൾക്ക് മുന്നിൽ തുറന്നുകാട്ടിയിരിക്കുന്നു.