അൽ-മുഖ്തസർ
وَإِذْ أَخَذْنَا مِيثَـٰقَكُمْ لَا تَسْفِكُونَ دِمَآءَكُمْ وَلَا تُخْرِجُونَ أَنفُسَكُم مِّن دِيَـٰرِكُمْ ثُمَّ أَقْرَرْتُمْ وَأَنتُمْ تَشْهَدُونَ ﴿٨٤﴾
തൗറാത്തിൽ നിങ്ങളോട് നാം ശക്തമായ ഉറപ്പ് വാങ്ങിയ സന്ദർഭവും ഓർക്കുക. അതിലൂടെ, നിങ്ങൾ അന്യോന്യം രക്തം ചിന്തുന്നതും, വീടുകളിൽ നിന്ന് പുറത്താക്കുന്നതും നിങ്ങൾക്ക് നാം ഹറാമാക്കുകയുണ്ടായി. എന്നിട്ട് നിങ്ങളാ കരാർ സമ്മതിച്ച് ശരിവെക്കുകയും ചെയ്തു. അത് സത്യമാണെന്ന് നിങ്ങൾ സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു.