അൽ-മുഖ്തസർ
وَإِذَا لَقُوا۟ ٱلَّذِينَ ءَامَنُوا۟ قَالُوٓا۟ ءَامَنَّا وَإِذَا خَلَا بَعْضُهُمْ إِلَىٰ بَعْضٍ قَالُوٓا۟ أَتُحَدِّثُونَهُم بِمَا فَتَحَ ٱللَّهُ عَلَيْكُمْ لِيُحَآجُّوكُم بِهِۦ عِندَ رَبِّكُمْ ۚ أَفَلَا تَعْقِلُونَ ﴿٧٦﴾
ജൂതന്മാരുടെ വൈരുദ്ധ്യങ്ങളിലും കുതന്ത്രങ്ങളിലും പെട്ട കാര്യമാണ്: അവരിൽ ചിലർ മുഅ്മിനുകളെ കണ്ടുമുട്ടിയാൽ മുഹമ്മദ് നബി(ﷺ)യുടെ സത്യസന്ധത അംഗീകരിക്കുമെന്നത്. മുഹമ്മദ് നബി(ﷺ) അല്ലാഹുവിന്റെ യഥാർത്ഥ ദൂതനാണെന്നും തൗറാത്ത് അതിനെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും അവർ ആ സമയത്ത് അംഗീകരിക്കും. എന്നാൽ ജൂതന്മാർ മാത്രം ഒരുമിച്ചു കൂടിയാൽ ഈ അംഗീകരിച്ചതിനെ അങ്ങോട്ടുമിങ്ങോട്ടും ആക്ഷേപിക്കുകയും ചെയ്യും. മുഹമ്മദ് നബി(ﷺ)യുടെ പ്രവാചകത്വം സത്യമാണെന്ന് അവർ അംഗീകരിച്ചത് മുസ്ലിംകൾ അവർക്കെതിരിൽ തെളിവായി സ്ഥാപിക്കുമെന്നതായിരുന്നു അതിന് കാരണം.