അൽ-മുഖ്തസർ
قَالُوا۟ ٱدْعُ لَنَا رَبَّكَ يُبَيِّن لَّنَا مَا هِىَ ۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٌ لَّا فَارِضٌ وَلَا بِكْرٌ عَوَانٌۢ بَيْنَ ذَٰلِكَ ۖ فَٱفْعَلُوا۟ مَا تُؤْمَرُونَ ﴿٦٨﴾
മൂസാ നബിയോട് അവർ പറഞ്ഞു: അറുക്കാൻ കൽപ്പിച്ച പശു ഏത് തരമായിരിക്കണമെന്ന് ഞങ്ങൾക്ക് വിശദീകരിച്ചു തരാൻ വേണ്ടി താങ്കളുടെ റബ്ബിനോട് പ്രാർത്ഥിക്കണം. മൂസാ പറഞ്ഞു: അല്ലാഹു പറയുന്നു: പ്രായം വളരെ കൂടിയതോ വളരെ കുറഞ്ഞതോ അല്ലാത്ത ഇടപ്രായത്തിലുള്ള ഒരു പശുവായിരിക്കണം അത്. നിങ്ങൾ നിങ്ങളുടെ റബ്ബിന്റെ കൽപന വേഗം നടപ്പിലാക്കുക.