അൽ-മുഖ്തസർ
ثُمَّ تَوَلَّيْتُم مِّنۢ بَعْدِ ذَٰلِكَ ۖ فَلَوْلَا فَضْلُ ٱللَّهِ عَلَيْكُمْ وَرَحْمَتُهُۥ لَكُنتُم مِّنَ ٱلْخَـٰسِرِينَ ﴿٦٤﴾
ഉറച്ച കരാർ നിങ്ങളിൽ നിന്ന് സ്വീകരിച്ച ശേഷവും നിങ്ങൾ ധിക്കരിക്കുകയും ദീനിനെ അവഗണിക്കുകയുമായിരുന്നു. നിങ്ങൾക്ക് വിട്ടുവീഴ്ച് ചെയ്തു കൊണ്ടുള്ള അല്ലാഹുവിൻറെ അനുഗ്രഹവും, പശ്ചാത്താപം സ്വീകരിച്ചു കൊണ്ടുള്ള അവൻറെ കാരുണ്യവും ഇല്ലായിരുന്നെങ്കിൽ ധിക്കാരവും അവഗണനയും നിമിത്തം നിങ്ങൾ നഷ്ടക്കാരിൽപ്പെട്ടുപോകുമായിരുന്നു.