അൽ-മുഖ്തസർ
إِنَّ ٱلَّذِينَ ءَامَنُوا۟ وَٱلَّذِينَ هَادُوا۟ وَٱلنَّصَـٰرَىٰ وَٱلصَّـٰبِـِٔينَ مَنْ ءَامَنَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ وَعَمِلَ صَـٰلِحًا فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٦٢﴾
അല്ലാഹുവിന്റെ ദീനിൽ വിശ്വസിച്ച ഈ ഉമ്മത്തിൽ (സമുദായത്തിൽ) പ്പെട്ടവരും, മുഹമ്മദ് നബിയുടെ നിയോഗത്തിന് മുമ്പ് അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ച യഹൂദികൾക്കും നസ്രാനികൾക്കും സാബിഉകൾക്കും അവരുടെ റബ്ബിന്റെയരികിൽ അവരുടെ പ്രതിഫലമുണ്ട്. മുൻകഴിഞ്ഞ ചില നബിമാരെ പിൻപറ്റിയ ഒരു വിഭാഗത്തെയാണ് സാബിഉകൾ എന്ന് പറയുന്നത്. മുന്നിൽ നേരിടാനിരിക്കുന്ന പരലോകത്ത് അവർ ഭയപ്പെടേണ്ടി വരികയില്ല. കഴിഞ്ഞുപോയ ദുൻയാവിന്റെ പേരിൽ അവർ ദുഃഖിക്കേണ്ടിവരികയുമില്ല.