അൽ-മുഖ്തസർ
وَإِذْ قُلْتُمْ يَـٰمُوسَىٰ لَن نُّؤْمِنَ لَكَ حَتَّىٰ نَرَى ٱللَّهَ جَهْرَةً فَأَخَذَتْكُمُ ٱلصَّـٰعِقَةُ وَأَنتُمْ تَنظُرُونَ ﴿٥٥﴾
നിങ്ങളുടെ പൂർവപിതാക്കൾ മൂസാ നബിയോട് ഇങ്ങനെ ചോദിക്കാൻ ധൈര്യം കാണിച്ചതും നിങ്ങളോർക്കുക. "അല്ലാഹുവിനെ ഒരു മറയുമില്ലാതെ, നഗ്നനേത്രങ്ങൾ കൊണ്ട് കാണുന്നത് വരെ ഞങ്ങൾ നിന്നിൽ വിശ്വസിക്കുകയില്ല!" ആ കടുത്ത ധിക്കാരത്തിന്റെ ഫലമായി നിങ്ങൾ പരസ്പരം നോക്കികൊണ്ടിരിക്കെ, കരിച്ച് കളയുന്ന തീ നിങ്ങളെ പിടികൂടി.