അൽ-മുഖ്തസർ
يَـٰبَنِىٓ إِسْرَٰٓءِيلَ ٱذْكُرُوا۟ نِعْمَتِىَ ٱلَّتِىٓ أَنْعَمْتُ عَلَيْكُمْ وَأَنِّى فَضَّلْتُكُمْ عَلَى ٱلْعَـٰلَمِينَ ﴿٤٧﴾
യഅ്ഖൂബ് നബിയുടെ സന്തതികളെ, ഞാൻ നിങ്ങൾക്ക് ചെയ്ത് തന്ന മതപരവും ഭൗതികവുമായ അനുഗ്രഹങ്ങളെ നിങ്ങൾ ഓർക്കുവിൻ! ധാരാളം നബിമാരെയും രാജാക്കന്മാരെയും നിങ്ങളുടെ കൂട്ടത്തിൽ നാം നിശ്ചയിച്ചു. അങ്ങനെ പ്രവാചകത്വവും അധികാരവും മുഖേന നിങ്ങളുടെ സമകാലികരെക്കാൾ നിങ്ങളെ നാം ശ്രേഷ്ഠരാക്കിയതും ഓർക്കുക.