അൽ-മുഖ്തസർ
قُلْنَا ٱهْبِطُوا۟ مِنْهَا جَمِيعًا ۖ فَإِمَّا يَأْتِيَنَّكُم مِّنِّى هُدًى فَمَن تَبِعَ هُدَاىَ فَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٣٨﴾
നാം (അല്ലാഹു) അവരോട് പറഞ്ഞു: നിങ്ങൾ എല്ലാവരും സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങുക. എൻറെ റസൂലുകളിലൂടെ നിങ്ങൾക്ക് ഹിദായത് (സന്മാർഗം) വന്നാൽ, അതിനെ പിൻപറ്റുകയും എന്റെ റസൂലുകളിൽ വിശ്വസിക്കുകയും ചെയ്തവർ പരലോകത്ത് ഭയപ്പെടേണ്ടി വരികയില്ല. വിട്ടേച്ചുപോന്ന ഇഹലോകത്തെയോർത്ത് അവർ ദുഃഖിക്കേണ്ടി വരികയുമില്ല.