×

البقرة

ആയത്ത് 32

അൽ-മുഖ്തസർ

قَالُوا۟ سُبْحَـٰنَكَ لَا عِلْمَ لَنَآ إِلَّا مَا عَلَّمْتَنَآ ۖ إِنَّكَ أَنتَ ٱلْعَلِيمُ ٱلْحَكِيمُ ﴿٣٢﴾

തങ്ങളുടെ കുറവുകൾ അംഗീകരിച്ചുകൊണ്ടും ഔദാര്യമെല്ലാം അല്ലാഹുവിന്റേതാണെന്ന് സമ്മതിച്ചും കൊണ്ടും മലക്കുകൾ പറഞ്ഞു: അല്ലാഹുവേ, നിന്റെ വിധിയിലോ നിയമത്തിലോ നിന്നോട് എതിരു പറയാവതല്ല. അതിൽ നിന്നെല്ലാം നീ എത്രയോ പരിശുദ്ധനാണ്. നിന്നെ ഞങ്ങൾ പരിശുദ്ധപ്പെടുത്തുകയും, മഹത്വപ്പെടുത്തുകയും ചെയ്യുന്നു. നീ അറിയിച്ച് തന്നതല്ലാതെ മറ്റൊരറിവും ഞങ്ങൾക്കില്ല. ഒന്നും ഗോപ്യമായി പോകാത്ത വിധം അറിവുള്ള അൽ- അലീമാകുന്നു നീ. നിൻറെ പ്രാപഞ്ചികമായ വിധിയിലും മതപരമായ വിധിയിലും കാര്യങ്ങളെ അതിൻറെ യഥാ സ്ഥാനത്ത് സ്ഥാപിക്കുന്ന മഹായുക്തിമാനായ അൽ- ഹകീമുമത്രെ നീ.