×

البقرة

ആയത്ത് 285

അൽ-മുഖ്തസർ

ءَامَنَ ٱلرَّسُولُ بِمَآ أُنزِلَ إِلَيْهِ مِن رَّبِّهِۦ وَٱلْمُؤْمِنُونَ ۚ كُلٌّ ءَامَنَ بِٱللَّهِ وَمَلَـٰٓئِكَتِهِۦ وَكُتُبِهِۦ وَرُسُلِهِۦ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِۦ ۚ وَقَالُوا۟ سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ ٱلْمَصِيرُ ﴿٢٨٥﴾

തൻറെ റബ്ബിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ട എല്ലാ കാര്യങ്ങളിലും മുഹമ്മദ് നബി (സ) വിശ്വസിച്ചിരിക്കുന്നു. (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിച്ചവരും അവയിലെല്ലാം വിശ്വസിച്ചിരിക്കുന്നു. അവരെല്ലാം അല്ലാഹുവിലും, അവൻറെ മുഴുവൻ മലക്കുകളിലും, അല്ലാഹുവിൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിക്കപ്പെട്ട എല്ലാ വേദഗ്രന്ഥങ്ങളിലും, അവൻ അയച്ച അവൻറെ എല്ലാ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കൽപിക്കുന്നില്ല എന്നു പറഞ്ഞു കൊണ്ടാണ് അവർ വിശ്വാസം സ്വീകരിച്ചിരിക്കുന്നത്. അവർ പറഞ്ഞു: (അല്ലാഹുവേ!) നീ ഞങ്ങളോട് കൽപ്പിച്ചതും വിരോധിച്ചതും ഞങ്ങളിതാ കേട്ടിരിക്കുന്നു. നീ കൽപ്പിച്ചത് പ്രവർത്തിച്ചു കൊണ്ടും, നീ വിരോധിച്ചത് വെടിഞ്ഞു കൊണ്ടും ഞങ്ങൾ നിന്നെ അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങളോട് നീ പൊറുക്കേണമേ. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ അഭയം നിന്നിലേക്ക് മാത്രമാകുന്നു.