×

البقرة

ആയത്ത് 273

അൽ-മുഖ്തസർ

لِلْفُقَرَآءِ ٱلَّذِينَ أُحْصِرُوا۟ فِى سَبِيلِ ٱللَّهِ لَا يَسْتَطِيعُونَ ضَرْبًا فِى ٱلْأَرْضِ يَحْسَبُهُمُ ٱلْجَاهِلُ أَغْنِيَآءَ مِنَ ٱلتَّعَفُّفِ تَعْرِفُهُم بِسِيمَـٰهُمْ لَا يَسْـَٔلُونَ ٱلنَّاسَ إِلْحَافًا ۗ وَمَا تُنفِقُوا۟ مِنْ خَيْرٍ فَإِنَّ ٱللَّهَ بِهِۦ عَلِيمٌ ﴿٢٧٣﴾

അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ ഉപജീവനം തേടുന്നതിനായി യാത്ര ചെയ്യാൻ സാധിക്കാത്ത ദരിദ്രന്മാർക്ക് നിങ്ങളുടെ ദാനങ്ങൾ നൽകുക. അവരുടെ അവസ്ഥയെ കുറിച്ച് അറിവില്ലാത്തവർ അവർ ധനികരാണെന്ന് ധരിച്ചേക്കും; കാരണം (ജനങ്ങളോട്) ചോദിക്കാൻ അവർ മടികാണിക്കുന്നവരാണ്. എന്നാൽ അടയാളങ്ങളിൽ നിന്ന് അവരെ നോക്കുന്നവർക്ക് അവരെ മനസ്സിലാക്കാൻ സാധിക്കും; ആവശ്യകാര്യങ്ങളിലുള്ള കുറവുകൾ അവരുടെ ശരീരത്തിലും വസ്ത്രത്തിലും കണ്ടെത്താൻ കഴിയും. മറ്റ് ദരിദ്രരെപോലെ ജനങ്ങളോട് ചോദിച്ച് മുഷിപ്പിക്കുന്നവരല്ല അവർ എന്നത് അവരുടെ സവിശേഷതയാണ്. സമ്പത്തോ മറ്റോ ആയി എന്തൊന്ന് നിങ്ങൾ ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലത് പോലെ അറിയുന്നവനാണ്. അതിനവൻ ഏറ്റവും മഹത്തായ പ്രതിഫലം നൽകുകയും ചെയ്യും.