×

البقرة

ആയത്ത് 271

അൽ-മുഖ്തസർ

إِن تُبْدُوا۟ ٱلصَّدَقَـٰتِ فَنِعِمَّا هِىَ ۖ وَإِن تُخْفُوهَا وَتُؤْتُوهَا ٱلْفُقَرَآءَ فَهُوَ خَيْرٌ لَّكُمْ ۚ وَيُكَفِّرُ عَنكُم مِّن سَيِّـَٔاتِكُمْ ۗ وَٱللَّهُ بِمَا تَعْمَلُونَ خَبِيرٌ ﴿٢٧١﴾

നിങ്ങൾ ചെയ്യുന്ന ദാനധർമ്മങ്ങൾ പരസ്യമാക്കുന്നെങ്കിൽ എത്ര നല്ലതാണ് ആ ദാനധർമ്മം! എന്നാൽ നിങ്ങളത് രഹസ്യമാക്കുകയും ദരിദ്രർക്ക് കൊടുക്കുകയുമാണെങ്കിൽ അതാണ് ദാനം പരസ്യമാക്കുന്നതിനേക്കാൾ നിങ്ങൾക്ക് കൂടുതൽ ഉത്തമം; കാരണം അല്ലാഹുവിന് വേണ്ടി മാത്രം പ്രവർത്തിക്കുക എന്നതിനോട് കൂടുതൽ അടുത്തത് അതാകുന്നു. അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി പ്രവർത്തിക്കുന്നവരുടെ ധർമ്മം അവരുടെ പല തിന്മകളെയും മറച്ചുവെക്കുകയും, അവ പൊറുത്തു നൽകപ്പെടാൻ കാരണമാവുകയും ചെയ്യും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന കാര്യങ്ങൾ സൂക്ഷ്മമായി അറിയുന്നവനാകുന്നു. നിങ്ങളുടെ ഒരു കാര്യവും അവനിൽ നിന്ന് ഗോപ്യമാവുന്നില്ല.