അൽ-മുഖ്തസർ
ٱلَّذِينَ يُنفِقُونَ أَمْوَٰلَهُمْ فِى سَبِيلِ ٱللَّهِ ثُمَّ لَا يُتْبِعُونَ مَآ أَنفَقُوا۟ مَنًّا وَلَآ أَذًى ۙ لَّهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿٢٦٢﴾
അല്ലാഹുവിന് തൃപ്തികരമായ കാര്യങ്ങളിലും, അവനെ അനുസരിക്കുന്നതിലും തങ്ങളുടെ സമ്പാദ്യങ്ങൾ ചെലവഴിക്കുകയും, ശേഷം അതിൻ്റെ പ്രതിഫലം നിഷ്ഫലമാക്കുന്ന തരത്തിൽ ചെലവ് ചെയ്തത് ജനങ്ങളോട് എടുത്തുപറയാതെയും, അവരെ വാക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ ശല്യപ്പെടുത്താതെയും ഇരിക്കുന്നവർ ആരോ; അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലമുണ്ടായിരിക്കും. ഭാവിയെക്കുറിച്ച് അവർക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവർക്കുള്ള അനുഗ്രഹത്തിൻറെ മഹത്വം കാരണം കഴിഞ്ഞുപോയതിനെപ്പറ്റി അവർക്ക് ദുഃഖിക്കേണ്ടി വരികയുമില്ല.