അൽ-മുഖ്തസർ
أَلَمْ تَرَ إِلَى ٱلَّذِينَ خَرَجُوا۟ مِن دِيَـٰرِهِمْ وَهُمْ أُلُوفٌ حَذَرَ ٱلْمَوْتِ فَقَالَ لَهُمُ ٱللَّهُ مُوتُوا۟ ثُمَّ أَحْيَـٰهُمْ ۚ إِنَّ ٱللَّهَ لَذُو فَضْلٍ عَلَى ٱلنَّاسِ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَشْكُرُونَ ﴿٢٤٣﴾
ധാരാളം ആളുകളുണ്ടായിട്ടും പകർച്ചവ്യാധിയോ മറ്റോ കൊണ്ടുള്ള മരണഭയം കൊണ്ട് സ്വന്തം വീട് വിട്ട് ഇറങ്ങിപ്പോയ ഒരു ജനതയെപ്പറ്റി നീ താങ്കളറിഞ്ഞില്ലേ നബിയേ? ബനൂഇസ്രാഈല്യരിൽ പെട്ട ഒരു വിഭാഗമായിരുന്നു അവർ. അപ്പോൾ അല്ലാഹു അവരോട് പറഞ്ഞു: നിങ്ങൾ മരിച്ചു കൊള്ളുക. അങ്ങിനെ അവർ മരണമടഞ്ഞു. പിന്നീട് അല്ലാഹു അവർക്ക് ജീവൻ നല്കി. കാര്യങ്ങൾ അല്ലാഹുവിങ്കലാണെന്നും സ്വയം ഉപകാരമോ ഉപദ്രവമോ ചെയ്യാൻ അവർക്ക് സാധിക്കില്ല എന്നും അവർക്ക് വ്യക്തമാക്കിക്കൊടുക്കാൻ വേണ്ടിയായിരുന്നു അത്. തീർച്ചയായും അല്ലാഹു മനുഷ്യർക്ക് ഒരുപാട് നൽകുന്നവനും അവരോട് ഔദാര്യം കാണിക്കുന്നവനുമാകുന്നു. പക്ഷെ മനുഷ്യരിൽ അധികപേരും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദികാണിക്കുന്നില്ല.