×

البقرة

ആയത്ത് 229

അൽ-മുഖ്തസർ

ٱلطَّلَـٰقُ مَرَّتَانِ ۖ فَإِمْسَاكٌۢ بِمَعْرُوفٍ أَوْ تَسْرِيحٌۢ بِإِحْسَـٰنٍ ۗ وَلَا يَحِلُّ لَكُمْ أَن تَأْخُذُوا۟ مِمَّآ ءَاتَيْتُمُوهُنَّ شَيْـًٔا إِلَّآ أَن يَخَافَآ أَلَّا يُقِيمَا حُدُودَ ٱللَّهِ ۖ فَإِنْ خِفْتُمْ أَلَّا يُقِيمَا حُدُودَ ٱللَّهِ فَلَا جُنَاحَ عَلَيْهِمَا فِيمَا ٱفْتَدَتْ بِهِۦ ۗ تِلْكَ حُدُودُ ٱللَّهِ فَلَا تَعْتَدُوهَا ۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَأُو۟لَـٰٓئِكَ هُمُ ٱلظَّـٰلِمُونَ ﴿٢٢٩﴾

മടക്കിയെടുക്കാൻ ഭർത്താവിന് അനുമതിയുള്ള വിവാഹമോചനം രണ്ടു തവണയാകുന്നു. തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക വീണ്ടും തലാഖ് ചൊല്ലുക ശേഷം മടക്കിയെടുക്കുക എന്നിങ്ങനെ. പിന്നെ ഒന്നുകിൽ നല്ലരീതിയിൽ കൂടെ നിർത്തുകയോ, അല്ലെങ്കിൽ നല്ല നിലയിൽ അവകാശങ്ങൾ കൊടുത്ത് മൂന്നാം തവണ പിരിച്ചയക്കുകയോ ആണ് വേണ്ടത്. ഭർത്താക്കന്മാരേ, നിങ്ങൾ ഭാര്യമാർക്ക് നല്കിയിട്ടുള്ള വിവാഹ മൂല്യത്തിൽ (മഹ്റിൽ) നിന്നു യാതൊന്നും തിരിച്ചുവാങ്ങാൻ നിങ്ങൾക്ക് അനുവാദമില്ല. ശാരീരികമോ സ്വഭാവപരമോ ആയ ദൂഷ്യങ്ങൾ കാരണം ഭാര്യ ഭർത്താവിനെ വെറുക്കുന്നുവെങ്കിലല്ലാതെ. ഈ വെറുപ്പ് നിമിത്തം പരസ്പരമുള്ള അവകാശങ്ങൾ പാലിക്കാൻ കഴിയില്ലെന്ന് ആശങ്ക തോന്നുകയും ചെയ്യുന്നുവെങ്കിൽ അപ്പോളവർ കുടുംബ ബന്ധമുള്ളവരോടോ മറ്റോ അവരുടെ കാര്യം പറയുക. അങ്ങനെ അവർക്കിടയിലെ ദാമ്പത്യം നിലനിർത്താൻ കഴിയില്ലെന്ന് രക്ഷാധികാരികൾ ഭയപ്പെട്ടാൽ അവൾ വല്ലതും ഭർത്താവിന് വിട്ടുകൊടുത്തുകൊണ്ട് സ്വയം മോചനം നേടുന്നതിൽ അവർ ഇരുവർക്കും കുറ്റമില്ല. ഹലാലും ഹറാമും വേർതിരിക്കുന്ന അല്ലാഹുവിൻറെ നിയമപരിധികളത്രെ അവ. അതിനാൽ അവയെ നിങ്ങൾ ലംഘിക്കരുത്. അല്ലാഹുവിൻറെ നിയമപരിധികൾ - ഹലാലും ഹറാമും - ആർ ലംഘിക്കുന്നുവോ അവർ തന്നെയാകുന്നു നാശം വരുത്തിവെക്കുകയും അല്ലാഹുവിന്റെ കോപത്തിനും ശിക്ഷക്കും നിമിത്തമാവുകയും ചെയ്ത അക്രമികൾ.